Thursday, February 01, 2007

അമേരിക്കന്‍ ബൂര്‍ഷകള്‍

അല്ല നിങ്ങള്‍ കേരളത്തില്‍ നിന്നാണോ? അതോ ബംഗാളില്‍ നിന്ന്? വേറെ ഒന്നുകൊണ്ടല്ല ചോദിച്ചത് സഖാക്കള്‍ എന്ന ഒരു വിഭാഗം ഇന്ത്യയില്‍ കാണപ്പെടുന്നത് കുടുതല്‍ ഇവിടെയാണ് . ഇവര്‍ക്കാണ് അമേരിക്കന്‍ ബൂര്‍ഷകളെ കുറിച്ച് കിറുകൃത്യമായി അറിയുക. അമേരിക്കന്‍ ബൂര്‍ഷകളുടെ തെമ്മാ‍ടിത്തരം നശിപ്പിക്കാന്‍ ഉണ്ടായ ഒരു കുട്ടം ബുദ്ധിമാന്മാരും കഠിനാദ്ധ്വാനികളായ ഒരു കൂട്ടമാണ് ഇന്ത്യയിലെ സഖാക്കള്‍ (കേരളത്തില്‍ ശരിക്കും പറഞ്ഞാല്‍ അവതാരമാണ്) . ലോകത്തിലെ എല്ലാ അമേരിക്കകാരും ബൂര്‍ഷകളാണ്. ഇത്രക്കതികം കൊള്ളരുതായ്മ ചെയ്യുന്നവര്‍ ലോകത്തിലില്ല. എന്റെ ഒരു നല്ലകാലത്ത് ഒരു സഖാവാനും ബൂര്‍ഷകള്‍ക്ക് എതിരെ യുദ്ധം ചെയ്യുവാനുള്ള മഹാഭാഗ്യമുണ്ടായി. കയ്യില്‍ കിട്ടിയ മഹാഭാഗ്യത്തെ ഈ കുരുത്തം കെട്ടവന്‍ എന്തു ചെയ്തെന്നറിയേണ്ടെ??!!
ആ ഒരു സംഭവത്തിലേക്കാണ് ..........
അങ്ങനെ 21 വയസ്സുകാരനായ ഈ അഹങ്കാരി നാട്ടില്‍ തലങ്ങും വിലങ്ങും സാമൂഹികമായ കാര്യങ്ങളില്‍ ഇടപ്പെട്ട് നാട്ടിലെ ഇടത്തും വലത്തുമാ‍യ സാമൂഹ്യ സേവകര്‍ക്ക് സേവനം ചെയ്യാന്‍ അവസരം കൊടുക്കാതെ തന്നേക്കാള്‍ പ്രായംക്കൂടിയവരുമായി കൂട്ടം കൂടി ഓടി നടക്കുന്ന കാലം. അങ്ങനെ നാടിന്റെ ഭരണാധികരിളുടെ വില്ലന്‍ താരമായി ഈ തല്ലി പൊളി കൂട്ടം. അങ്ങനെ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് പ്രതിപക്ഷ നേതാക്കള്‍ എന്നിവരെ വെറുപ്പിക്കുകയും സ്വന്തമായി ഒരു താരത്തെ ആരുടെ സഹായം കുടാതെ ഇടതിനും വലതിനും എതിരെ പിടിച്ചു. തിരഞ്ഞെടുപ്പില്‍ അവസാനം ഭൂരിഭാഗം ഇടത് ജയിച്ചിരുന്ന സ്ഥലത്ത് ഇടത്ത് ഭാഗം തോല്‍ക്കുകയും വലത് ഭരണാധികാരം കയ്യെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയ ഞങ്ങളുടെ താരം തോല്‍ക്കുകയും രണ്ടാം സ്ഥാനം കയ്യേറി , ഇടതിനെ മൂന്നാമനാക്കുകയും ചെയ്തു. അങ്ങനെ തെണ്ടി തിരിഞ്ഞു നടന്ന് സേവിച്ച ഈ കുരുത്തംകെട്ടവന് സര്‍ക്കാര്‍ ജോലി കിട്ടിയപ്പോള്‍ തല്ലി പൊളി കൂട്ടം പിരിയുകയും സഖാക്കളാവുകയും ചെയ്തു. സഖാക്കളായി കരുത്തരായ കൂട്ടം , ഈ കുരുത്തം കെട്ടവനെ പിടിച്ച് കുട്ടി സഖാക്കന്‍ മാരുടെ കൂടെ ചേര്‍ത്തു. ഞാന്‍ ഒന്നും പറഞ്ഞില്ല.
അങ്ങനെ സഖാക്കന്‍മാര്‍ അമേരിക്കന്‍ ബൂര്‍ഷകള്‍ക്ക് എതിരെ ശക്തമായി ആഞ്ഞടികുന്ന നേരം. അമേരിക്കന്‍ സാമ്രാജത്തിന്റെ കടന്നു കയറ്റത്തെ അതിശക്തമായി എതിര്‍ക്കുകയായിരുന്നു ( സത്യം പറഞ്ഞാല്‍ ബ്രിട്ടീഷുകാരേക്കളും ഇവര്‍ മോശമായേക്കുമോ എന്ന ഭയം വന്നാല്‍ എന്താചെയ്യാ) .
ഈ കുട്ടി സഖാവ് അങ്ങനെ ആ ദിവസത്തെ സര്‍ക്കാരുദ്യോഗം അവസാനിപ്പിച്ച് വീട്ടിലേക്ക് വരുകയായിരുന്നു. അപ്പോഴാണ് നമ്മുടെ തെമ്മാടികൂട്ടത്തിലെ പഴയ മെമ്പര്‍ഷിപ്പ് ഉള്ള മണ്ടന്‍, കുരുത്തി കണ്ടന്‍, വെടി വാറു, മൂട്ട, പാറ്റ, ശവപ്പെട്ടി, കുമ്പന്‍ (ക്ഷമിക്കണെ! പുരസ്കാരം കിട്ടിയ പേരിലല്ലാതെ അവര്‍ വിളികേള്‍ക്കില്ല) എന്നിവര്‍ എതിരെ വന്നതും . വന്ന വഴിക്ക് എന്നോടലറി, ഇന്ന് അമേരിക്കന്‍ ബൂര്‍ഷദഹനം ഉള്ളതാണ്, എല്ലാ കുട്ടി സഖാക്കന്‍ മാരെയും കൊതുവിന്റെ വഴിയിലുള്ള പറമ്പില്‍ കുടാ‍ന്‍ പറഞ്ഞിട്ടുണ്ട് വല്യ സഖാവ്!!! നിന്നെ ഞങ്ങള്‍ കൊണ്ടെ പോ!!! എന്ന കര്‍ണകഠോരമായ ഗാനം പാടി. കുടെ ഒരു വലിയ സ്രാവിനെ കിട്ടിയപോലെ എന്നെയും എടുത്ത് പൊക്കി നടന്നു. ഇടക്കിടെ ശ്വാസം കിട്ടുമ്പോളെല്ലാം ഞാന്‍ പറഞ്ഞു വീട്ടില്‍ പോയിട്ടു വരാം, ഞാന്‍ വന്നാല്‍ പ്രശ്നമുണ്ടാകും. കുട്ടി സഖാക്കന്‍ മാര്‍ വിടുമോ ?ഏറ്റവും അവസാനം പറമ്പില്‍ എത്തി.
നോട്ടീസ് എന്റെ കയ്യില്‍ തന്നു. ഞാന്‍ വായിച്ചു നോക്കി. അമേരിക്കയുടെ സ്വാമ്രജ്വത്വത്തിനെതിരെയുള്ള തീ കൊളുത്തി പ്രകടനം. അമേരിക്കന്‍ പ്രസിഡന്റിന്റെ കോലം കത്തിക്കുന്നു. കൊക്ക കോള, പെപ്സി നിരോധിക്കുക. അമേരിക്കന്‍ ഉല്പന്നങ്ങള്‍ ബഹിഷ്കരിക്കുക.
എന്നാല്‍ ശരി ഞാന്‍ എന്താ ചെയ്യേണ്ടെ?? ഞാന്‍ പിറുപിറുത്തു. !!
അങ്ങനെ വല്യ സഖാക്കന്‍മാര്‍ എത്തി, തീപൊരി പ്രസംഗം!! എന്റെമ്മെ!!! (ഞാന്‍ മനസില്‍ ഒച്ച വെച്ചു) അവിടെയുള്ള കുട്ടി സഖാക്കന്മാരുടേ രക്തം തീപൊരിയുടെ ചൂടില്‍ തിളക്കാന്‍ തുടങ്ങി. വല്യസഖാവ് പറഞ്ഞു അവസാനം പറഞ്ഞു. നമ്മുക്ക് അമേരിക്കകെതിരെ പ്രതികരിക്കണം. അവരുടേ എല്ലാ ഉല്പന്നങ്ങളും ബഹിഷ്കരിക്കണം. അമേരിക്ക മൂര്‍ദാബാദ്!!
അമേരിക്കന്‍ ബൂര്‍ഷകള്‍ നശിക്കട്ടെ!!! കുട്ടി സഖാക്കന്‍ മാര്‍ എല്ലാവരും കൂടെ ജയ് വിളിച്ചു.
സഖാവ് പ്രസംഗം നിറുത്തി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ , ഞാന്‍ എന്ന കുരുത്തം കൊള്ളി എണീറ്റു സഖാവേ എന്നു ഉറക്കെ വിളിച്ചു. സഖാവ് വിളികേട്ടു എന്നോട് ചോദിച്ചു എന്തൂട്ടാ? ഞാന്‍ പറഞ്ഞു ഇതെല്ലാം നടപ്പുള്ള കാര്യമാണോ!! എന്തേ? സഖാ‍വ് വീണ്ടും ചോദിച്ചു. അല്ല പറഞ്ഞല്ലോ അമേരിക്കന്‍ ഉല്പന്നങ്ങള്‍ എല്ലാം ബഹിഷ്ക്കരിക്കുമെന്ന് , അതെങ്ങനെയാണ്. സഖാവ് സധൈര്യം മറുപടി പറഞ്ഞു അമേരിക്കന്‍ ഉല്പ്ന്നങ്ങള്‍ ആയ കൊക്കകോള, പെപ്സി എന്നിവ നമ്മള്‍ നശിപ്പിച്ചുകളുയും!! ഞാന്‍ പൊട്ടി ചിരിച്ചു കളിയാക്കി തന്നെ!! എന്നിട്ടു പറഞ്ഞു ആദ്യം തന്നെ താങ്കളുടെ കയ്യിലുള്ള നോട്ടീസ് കത്തിച്ചു കളഞ്ഞുകൊണ്ടു തുടങ്ങാം. എല്ലാവരും നിശബ്ദരായി!! ചിലര്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ ഉറക്കെ സംസാരിക്കാം തുടങ്ങി. അതു വരെ ഉണ്ടായിരുന്ന എന്റെ നിശ്ബ്ധത വലിയ ശബ്ദമായി അണപൊട്ടിയൊഴുകി. ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് എതിരെ യല്ല!! നിങ്ങള്‍ക്ക് വേണ്ടിയാണ്. എന്നു വച്ചാല്‍ കൊക്കകോള, പെപ്സി മാത്രമല്ല, മൈക്രോസൊഫ്റ്റ് എന്ന വലിയ അമേരിക്കന്‍ ബൂര്‍ഷാ കമ്പനിയുണ്ട്. ഇന്റെല്‍ എന്ന കമ്പനി, എ എംഡി എന്ന കമ്പനി ഇവയെല്ലാം അമേരിക്കന്‍ കമ്പനിയാണ്. താങ്കള്‍ ഉപയോഗിക്കുന്ന നോട്ടീസും ഈ അമേരിക്കന്‍ കമ്പനികളുടെ ഉല്പന്നമാണ് എന്നു വച്ചാല്‍ . ഇന്നതെ നോട്ടീസുകള്‍ കമ്പ്യൂട്ടറുകള്‍ വഴിയാണ് ഉണ്ടാക്കുന്നത്. ഡി.ടി.പി വഴിയാണ് നോട്ടീസ് സെറ്റ് ചെയ്യുന്നത്. കമ്പ്യുട്ടറുകള്‍ ഈ കുത്തക കമ്പനികള്‍ ഇല്ലാതെ ഉണ്ടാക്കാന്‍ പറ്റില്ല സഖാവെ. അതുകൊണ്ട് നമ്മുക്ക് ആ നോട്ടീസ് കത്തിച്ച് കൊണ്ട് തുടങ്ങാം. സഖാവ് അമ്പരന്നു!! ഞാന്‍ വീണ്ടും ഞാന്‍ പ്രസംഗിച്ചു , എന്നിട്ടു വേണം എല്ലാ കമ്പൂട്ടറുകളും കത്തിക്കാന്‍. അങ്ങനെ നമ്മുക്ക് കമ്പ്യൂട്ടറുമായുള്ള ഒരു കച്ചവടം വേണ്ടന്നെ. ടീവിയില്‍ വരുന്ന എല്ലാപരിപാടികളും കമ്പ്യൂട്ടറുകള്‍ വഴിയാണ്. അതുകൊണ്ട് ടീവി പ്രോഗ്രാമുകള്‍ നിരോധിക്കണം. മൈക്രോസോഫ്റ്റ് എന്ന ഭയങ്കരന്‍ ഭൂര്‍ഷയെ നശിപ്പിക്കണം . എന്നു പറഞ്ഞു. സഖാവ് എന്തൊക്കയോ പിറു പിറുത്തു. പത്രങ്ങള്‍ കത്തിച്ചുകളയണം അതു കമ്പൂട്ടര്‍ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. നമ്മുടെ വലിയ സഖാവിന്റെ ഫ്ലുക്സ് ബോര്‍ഡ് കട്ടൌട്ടും നശിപ്പിക്കണം അതുകമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ്. എന്നിട്ട് ഞാന്‍ എന്റെ കയ്യിലെ നോട്ടിസ് മൂട്ടയുടെ കയ്യില്‍ നിന്ന് സിഗരറ്റ് ലൈറ്റര്‍ വാങ്ങിചുകൊണ്ട് കത്തിച്ച് അമേരിക്കക്കാര്‍ ബൂര്‍ഷകള്‍ നശിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് ഇറങ്ങി.
ആര്‍ക്കും ഒന്നു പറയാന്‍ ഉണ്ടായില്ല!! ഞാന്‍ പിന്നെ സഖാക്കന്മാരുടെ കൂടെ പോയിട്ടില്ല. അവരെന്നെ കൂട്ടിയിട്ടു വേണ്ടെ. ചിലപ്പോള്‍ മണ്ടന്റെ പുരസ്ക്കാ‍ര പേര്‍ എനിക്കു നല്‍കിയിട്ടുണ്ടാകും.
പിന്നെ വായിച്ചു ബോറടിച്ചവരോട്!!! എന്നോട് ബൂര്‍ഷകള്‍ എന്താണേന്ന് ചോദിക്കല്ലേ!!!

Tuesday, October 31, 2006

ജിഗേഷ്